നാലു മാസങ്ങൾക്കു ശേഷം മോഹൻലാൽ കേരളത്തിൽ...​നീണ്ട നാലു മാസത്തെ ചെന്നൈ ജീവിതത്തിനു ശേഷം മലയാളികളുടെ പ്രിയ താരം മോഹൻലാൽ കേരളത്തിൽ തിരിച്ചെത്തി. ചെന്നൈ നഗരത്തിൽ നിന്ന റോഡ് മാർഗമാണ് താരം കൊച്ചിയിലെത്തിയത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ പതിനാലു ദിവസത്തേക്ക് ക്വാറന്റൈനിൽ പ്രവേശിച്ച താരം അതിനു ശേഷമേ വീട്ടിലേക്ക് മടങ്ങൂ. ...

​തന്റെ ഡ്രൈവർക്കൊപ്പമാണ് താരം കാറിൽ ചെന്നൈയിൽ നിന്ന് യാത്ര തിരിച്ചത്.... മോഹൻലാലിന്റെ വരവിന് മുൻപായി ഇവിടെയുള്ള സഹായികൾ ഹോട്ടലിൽ എല്ലാ സൗകര്യങ്ങളും ഒരുക്കിയിരുന്നു....


തേവരയിലെ വീട്ടിൽ കഴിയുന്ന അമ്മയെ കാണുന്നതിനാണ് താരം കോവിഡ് ഭീതി നിലനിൽക്കുന്ന സമയത്തും  യാത്രയ്ക്ക്  മുതിർന്നത്. ക്വാറന്റൈൻ കാലാവധി പൂർത്തിയാക്കി അമ്മയ്ക്കൊപ്പം കുറച്ചു ദിവസങ്ങൾ ചിലവഴിച്ച ശേഷം താരം ചെന്നൈയിലേക്ക് മടങ്ങിയേക്കും. ...

​കഴിഞ്ഞ നാലു മാസങ്ങളായി ചെന്നൈയിലെ വീട്ടിൽ ഭാര്യയ്ക്കും മകനുമൊപ്പമായിരുന്നു താരത്തിന്റെ താമസം...


.കോവിഡ് കണക്കുകൾ ഉയർന്നതോടെ രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിക്കുകയും താരം ചെന്നൈയിൽ കുടുങ്ങി പോകുകയുമായിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഷൂട്ട് ചെയ്യാനിരുന്ന ദൃശ്യം 2  എന്ന അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിന്റെ ചിത്രീകരണം കോവിഡ് കണക്കുകൾ ഉയരുന്ന പശ്ചാത്തലത്തിൽ  സെപ്റ്റംബറിലാകും ആരംഭിക്കുക. 

PRIVATE LIMITED


Videos


Copyright s with OIOPM. All rights reserved. 

Thunder Force Productions